Kozhikode: മലയാളി വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ബംഗളുരുവിൽ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തിൽ മീത്തൽ കൃഷ്ണകൃപയിൽ കൃഷ്നുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ MCA വിദ്യാർത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റൽ റൂമിൽ കൃഷ്ണനുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടിൽ എത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂൾ റിട്ട. അധ്യാപിക). സഹോദരി – അനഘ.
A 22-year-old MCA student from Vadakara, Krishnanu Krishna, passed away in Bengaluru due to a heart attack. He was found dead in his hostel room by classmates. A postmortem confirmed the cause of death. His body was brought home and cremated. Krishnanu was the son of retired teachers Purushothaman and Preetha and had a sister named Anagha.