47-drug-hotspots-in-kozhikode-district-excise

Kozhikode ജില്ലയിൽ 47 ലഹരി ഹോട്സ്പോട്ട്: എക്സൈസ്

hop thamarassery poster

Kozhikode ജില്ലയിൽ ലഹരിമരുന്ന വ്യാപകമായ 47 ഹോട്സ്പോട്ടുകൾ സ്‌ഥിരീകരിച്ച് എക്സസൈസ് വകുപ്പ് സ്ഥിരമായി ലഹരി ഇടപാടുകൾ നടക്കുന്നു ണ്ടെന്നു കണ്ടെത്തിയ പ്രദേശങ്ങളാണിവ. ജില്ലയിലെ 9 റേഞ്ചുകളിലായാണ് ഇത്രയും ഹോട്‌സ്പോട്ടുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ലഹരി മരുന്നിൽ നിന്നു രക്ഷപ്പെടാൻ ചികിത്സതേടി എത്തിയത് മൂവായിരത്തിലേറെ പേരാണെന്ന് എക്സൈസ് വകുപ്പിൻ്റെ വിമുക്‌തി കേന്ദ്രത്തിലെ മാത്രം കണക്കുകൾ. 2877 പേർ വിമുക്‌തിയിൽ എത്തി യപ്പോൾ 406 പേർ കൗൺസലിങ് സെൻറുകളിൽ എത്തി. സ്വകാര്യ സ്‌ഥാപനങ്ങളിൽ പികിത്സ തേടി എത്തിയവരുടെ കണക്കു കൂടി എടുക്കുമ്പോൾ ഇതു വീണ്ടും വർധിക്കും.

കേസുകൾ സംബന്ധിച്ച് എക്സൈസ് വകുപ്പിൻ്റെ കണക്കുകൾ ഇങ്ങനെ

2024 ജനുവരി മുതൽ ഡിസംബർ വരെ

അബ്കാരി കേസുകൾ 1810
ലഹരിക്കേസുകൾ 363

2025 ജനുവരി മുതൽ മാർച്ച് വരെ (ഓപറേഷൻ ക്ലീൻ സ്റ്റേറ്റ്)

അബ്കാരി കേസുകൾ 353
ലഹരിമരുന്ന് കേസുകൾ 123

ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ട്രിപ്പിൾ ലെയർ പരിശോധനാര
24 മണിക്കൂർ രഹസ്യാന്വേഷണം
പൊലീസ്-എക്സൈസ് സംയുക്‌ത പരിശോധന
സ്ട്രൈക്കിംഗ് ഫോഴ്‌സ് പരിശോധന

ലഹരി വിമുക്‌ത ചികിത്സാ കേന്ദ്രമായ വിമുക്‌തിയിലെ കണക്കുകൾ

കഴിഞ്ഞ വർഷം ചികിത്സ തേടി എത്തിയവർ 2877

കിടത്തി ചികിത്സ ആവശ്യമായി വന്നവർ 215

കൗൺസലിങ് സെന്ററിൽ എത്തിയവർ 406

സ്‌ഥിരമായി ഫോളോ അപ് വേണ്ടവർ 76

ജില്ലയിലെ ഹോട്‌സ്പോട്ടുകൾ സംബന്ധിച്ച് എക്സൈസ് വകുപ്പ് പുറത്തുവിട്ട പട്ടിക

കുന്നമംഗലം റേഞ്ച്
കശ്മിരിക്കുന്ന്
പന്നിക്കോട്
പൂവാട്ടുപറമ്പ് ഓട്ടുകമ്പനി
പൊൻപറക്കുന്ന്
എൻഐടി പരിസരം
മുക്കം വെന്റ് പൈപ്പ് പാലം

നാദാപുരം റേഞ്ച്
കായപ്പനച്ചി
കാവിലുംപാറ
കുറ്റ്യാടി

കോഴിക്കോട് റേഞ്ച്
സൗത്ത് ബിച്ച്
റെയിൽവേ ‌സ്റ്റേഷൻ
പരിസരം
പാളയം ഭാഗം

ബാലുശ്ശേരി റേഞ്ച്
കാവുന്തറ
മുതുകാട്
തിരിപ്പാക്കുനി മല

ചേളന്നൂർ റേഞ്ച്
പൊക്കുന്ന് മല
എടക്കര സൈൺ
പാവയിൽ ചീർപ്പ്, ഓളോഷാന
ചുവത്തൂർ
പുറ്റമണിത്താഴം
മൊകവൂർ ഭാഗം
എലത്തൂർ റെയിൽവേ
സ്റ്റേഷൻ ഭാഗം
കണ്ണങ്കര മിനി സ്റ്റേഡിയം
എരവന്നൂർ ചനമ്പാട്ടിൽ മല

കൊയിലാണ്ടി റേഞ്ച്
കീഴരിയൂർ മല
കൊയിലാണ്ടി ടൗൺ
കൊയിലാണ്ടി ഹാർബർ
പരിസരം
പയ്യോളി മാർക്കറ്റ് പരിസരം

താമരശ്ശേരി റേഞ്ച്
കൊടുവള്ളി
അമ്പായത്തോട്
ചമൽ
തലയാട്
ഓമശ്ശേരി
താമരശ്ശേരി ടൗൺ

വടകര റേഞ്ച്
വടകര താഴെ അങ്ങാടി
ആയഞ്ചേരി
വടകര ടൗൺ ഭാഗം

ഫറോക്ക് റേഞ്ച്
പാമുണ്ടിവളപ്പ്
ജാങ്കാവ്
ചക്കുംകടവ്
പയ്യാനയ്ക്കൽ
കല്ലായി

ഫറോക്ക് റെയിൽവേ
സ്റ്റേഷൻ ഭാഗം
ഹൈലൈറ്റ് മാൾ
പരിസരം
രാമനാട്ടുകര
സ്റ്റാൻഡ് ഭാഗം

ലഹരിവിവരങ്ങൾ അറിയിക്കാൻ വിളിക്കാം
കൺട്രോൾ റൂം 04952372927

 

 


The Excise Department has identified 47 drug hotspots in Kozhikode district. It was found that drug transactions are widespread across nine ranges. In 2023, 2,877 people sought treatment at the Vimukthi center, while 406 people attended counseling centers. The total number is expected to be higher when considering those who sought treatment at private institutions.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test