Wayanad: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം, മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ ഇന്ന് എട്ട് പേർ പിടിയിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പതിനെട്ട് ആയി. കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് അഞ്ച് പ്രതികളെ പോലീസ് കസ്റ്റ ഡിയിലെടുത്തത്.