പുതുപ്പാടി: കൈതപ്പൊയിൽ മർക്കസ് നോളേജ്സിറ്റിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.
കുന്ദമംഗലം പെരിങ്ങുളം വെങ്ങാലോടിയിൽ സുധീർ കുമാർ (51) ആണ് മരിച്ചത്.
സുധീർ കെട്ടിട നിർമ്മാണ തെഴിലാളിയാണ്.
കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് തലക്ക് സാരമായി പരുക്കേറ്റതാണ് മരണകാരണം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ : ഷീബ, മക്കൾ : സൂര്യ ദേവ്, ആദിദേവ്.