Thiruvambady, ഫിസിയോതെറാപ്പി, മെഡിക്കൽ റിഹാബിലിറ്റേഷൻ ചികിത്സകൾക്കായി ബെറ്റർ ലൈഫ് ഹെൽത്ത് കഫേ.

hop thamarassery poster
Thiruvambady: ഫിസിയോതെറാപ്പി ചികിത്സയിൽ 22 ഓളം വർഷത്തെ പരിചയസമ്പത്തുള്ള ഡോക്ടർ ഷിജു സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ഫിസിയോതെറാപ്പി ചികിത്സ കേന്ദ്രം തിരുവമ്പാടി തറിമറ്റത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
തിരുവമ്പാടി ഫൊറോന ചര്‍ച്ച് അസി. വികാരി ഫാ. റോബിൻ, തിരുവമ്പാടി പഞ്ചായത്ത് മെമ്പർ അപ്പു കോട്ടയിൽ, ഡോ ഷിജു സെബാസ്റ്റ്യൻ, ബിനു അഗസ്റ്റിൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ സ്ഥാപനത്തിന്റെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.
അമിതാധ്വാനം മൂലമുള്ള ശാരീരിക വേദനകൾ, അപകടങ്ങൾ മൂലം വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ ഉള്ള ന്യൂനതകൾ, സ്ട്രോക്/പ്രമേഹം എന്നീ രോഗാവസ്ഥകൾ മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ഏറ്റവും ആധുനിക ചികിത്സ ഈ കേന്ദ്രത്തിൽ അതിവിദഗ്ധരായ ചികിത്സകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ഫിസിയോതെറാപ്പി ചികിത്സ, ഫിറ്റ്നസ്സ് പരിശീലനം, മെഡിക്കൽ റിഹാബിലിറ്റേഷൻ എന്നിവയ്ക്ക് മാത്രമായി ഒരു സ്പെഷ്യലിസ്റ്റ് സെൻറർ എന്നത് ഇത്തരം ചികിത്സകൾ ആവശ്യമായ രോഗികൾക്ക് ഏറെ പ്രയോജനകരമാണ്.
തികച്ചും ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ ഒരു ഹോസ്പിറ്റലിന്റെ വീർപ്പുമുട്ടലുകൾ അനുഭവിക്കാതെ ആവശ്യമായ പരിചരണങ്ങൾ നേടിയെടുക്കാം എന്നത് ഈ ആരോഗ്യ പരിരക്ഷാകേന്ദ്രത്തെ ഏറെ വ്യത്യസ്തവും അകർഷകവുമാക്കുന്നു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test