Thamarassery: അക്കൗണ്ട് കൈമാറ്റത്തിലൂടെ യുവതലമുറ ചാടുന്നത് വൻ ചതിക്കുഴിയിൽ.കേരളത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ കെണിയിൽപ്പെട്ടത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ.
യുവാക്കളെ വലയിലാക്കാൻ പ്രവർത്തിക്കുന്നത് വൻ റാക്കറ്റ്.
ഒരു അക്കൗണ്ട് കൈമാറ്റത്തിന് ലഭിക്കുന്നത് 10000 യാണ്.
(താമരശ്ശേരിയിലെ മുഖ്യ കണ്ണിയായ കളത്തിൽ സ്വദേശിക്ക് ലഭിച്ചിരുന്ന കണക്കാണ് അദ്ദേഹം വെളിപ്പെടുത്തിയത് അനുസരിച്ച് 10,000 രൂപ) നിരവധി പേരുടെ പേരിലുള്ള അക്കൗണ്ടുകളാണ് ഇയാൾ തട്ടിപ്പു സംഘത്തിന് കൈമാറിയത്.
തൊട്ടുതായെയായി എക്കൗണ്ട് കൈമാറാൻ തയ്യാറുള്ളവരെ കണ്ടെത്തി കൊടുക്കുന്നവർക്ക് 2000 രൂപ വീതം ലഭിക്കും. കണ്ടെത്തുന്നവരെ വലയിൽ വീഴ്ത്തുന്നവർക്കും ലഭിക്കും രണ്ടായിരം രൂപ.
ബാങ്ക് അക്കൗണ്ട് കൈമാറിയാൽ ഇതിലൂടെ നടക്കുന്നതൊന്നും പിന്നീട് അക്കൗണ്ട് ഉടമ അറിയുന്നില്ല, പോലീസ് തേടി എത്തുന്നത് വരെ, തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ പോലീസിന് ആദ്യം ലഭിക്കുന്ന വിവരം അക്കൗണ്ട് ഉടമയുടേതായിരിക്കും എന്നാൽ ഇടപാട് സംബന്ധിച്ച ഒരു വിവരവും ഇവർ അറിയുന്നുമില്ല.
ഇതോടെ തട്ടിപ്പുകേസിൽ പ്രതിയാവുന്നത് മാത്രമല്ല അക്കൗണ്ട് വഴി ലക്ഷങ്ങളും കോടികളും മറിയുമ്പോൾ ആദായ നികുതി വകുപ്പിൻ്റെ അന്വേഷണം വരും, പണത്തിൻ്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിൽ കള്ളപ്പണം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി NIA അടക്കമുള്ള ഏജൻസികൾ കേസെടുക്കും ഇങ്ങനെ അക്കൗണ്ട് കൈമാറ്റം ചെയ്തു എന്ന കാരണത്താൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന രൂപത്തിൽ വൻ കെണിയിലും, കേസിലുമാണ് പിന്നീട് അകപ്പെടുക.
താമരശ്ശേരി കേന്ദ്രീകരിച്ച് വൻ സംഘം തന്നെ തട്ടിപ്പുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ഇതിൽ വിദ്യാർത്ഥികളും, കടകളിൽ ജോലി നോക്കുന്നവരും, തൊഴിൽ രഹിതരും വരെയുണ്ട്. കഴിഞ്ഞ ദിവസം
പോലീസ് പരിശോധന നടത്തിയ ഏതാനും എക്കൗണ്ടുകളിൽ 22 ലക്ഷം, 29 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് ഇടപാടുകൾ നടന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന കൊടും കുറ്റവാളികളാണ്ട് തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നത്, അതിനാൽ മോഹന വാഗ്ദാനങ്ങളിൽ വീഴാതെ സൂക്ഷിച്ചാൽ ഓരോരുത്തരക്കും നല്ലതാണ് എന്നു മാത്രമേ ഇപ്പോൾ യുവതലമുറയോട് സൂചിപ്പിക്കാനുള്ളൂ..