adivaram-drug-mafia-attack-porter-injured

Adivaram ലഹരി മാഫിയയുടെ ആക്രമണം; ചുമട്ടുതൊഴിലാളിക്ക് പരിക്ക്

hop thamarassery poster
Adivaram: ലഹരി മാഫിയുടെ ആക്രമണത്തിൽ ചുമട്ടുതൊഴിലാളിക്ക് പരിക്ക്. Adivaram  പൊട്ടിക്കയ്യിൽ മുസ്തഫക്കാണ് പരിക്കേറ്റത്. ലഹരി മാഫിയകൾക്കെതിരെ അടിവാരത്ത് ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ച് പ്രതിരോധം തീർക്കുന്നതിനിടയിലാണ് ഈ ആക്രമണം നടന്നത്.
കഴിഞ്ഞ ദിവസം മുസ്തഫയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള Night patrolling നടത്തുന്നതിനിടയിൽ സംശയാസ്പദമായ നിലയിൽ കണ്ട കൂന്തളംതേര് സ്വദേശി ശിഹാബിനെയും കൂടെ ഉണ്ടായിരുന്ന യുവാക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രതികാരമായിട്ടാണ് മുസ്തഫയെ ഇന്ന് അടിവാരത്ത് വച്ച് ശിഹാബ് വാഹനമിടിച്ച് പരിക്കേൽപ്പിച്ചതെന്നും പ്രതി ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമണത്തിനെതിരെ  നാളെ അടിവാരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ലഹരി വിരുദ്ധ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

Adivaram: A porter was injured in an attack by a drug mafia. The victim has been identified as Mustafa from Pottikkayil, Adivaram. The attack took place amidst efforts to establish an anti-drug coalition in Adivaram to resist drug mafias. The incident follows a night patrol led by Mustafa against drug activities, during which he and his team confronted Shihab, a resident of Kunthalamther, along with a group of youths who were found in a suspicious situation. Allegedly, as an act of revenge, Shihab hit Mustafa with his vehicle at Adivaram today. Locals claim that the accused is addicted to drugs. A complaint has been filed with the police regarding the incident. In response to the attack, the anti-drug coalition has announced a protest march and a public meeting in Adivaram tomorrow.


weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test