Perambra: കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ MDMA വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പിടിയിലായത്. പ്രതിയിൽ നിന്നും 11.500g MDMA പോലീസ് കണ്ടെടുത്തു. കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ വീടുകളിലും നാട്ടിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
തുടർന്ന് നാട്ടുകാർ സംഘടിതമായി ലഹരി വിൽപനക്കാർക്കെതിരെ കൂട്ടായ്മ രൂപീകരിച്ചു. സുനീർ ലഹരി വിൽപനയ്ക്കായി പ്രദേശത്ത് എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ച് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. സബ് ഇൻസ്പെക്‌ടർ ഷെമീർ പി, പേരാമ്പ്ര DySP വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ഉടനെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വില്പന നടത്തി ആർഭാട ജീവിതം നയിക്കുകയാണ് സുനീർ.
സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും പ്രതി MDMA വിതരണം ചെയ്യാറുണ്ടെന്നും, നിരവധി ചെറുപ്പക്കാരെ ലഹരിക്ക് അടിമയാക്കി ഡി അഡിക്ഷൻ സെൻററുകളിൽ എത്തിച്ചെന്നും നാട്ടുകാർ ഇയാൾക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡ് ഒരാഴ്‌ചയായി ഇയാളെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് പിടിയിലാകുന്നത്.
Perambra: A key leader of a drug mafia gang involved in the large-scale sale of MDMA among children and youth has been arrested. The accused, identified as Meledath O.P. Suneer, a resident of Kadiyangad Thekkedath Kadavu, was caught with 11.500 grams of MDMA by the police.
In the Kadiyangad and Thekkedath Kadavu areas, many young individuals addicted to drugs had been causing continuous trouble at home and in public spaces. As a result, local residents organized a collective effort against drug dealers. When Suneer arrived in the area to sell drugs, the locals restrained him and immediately informed the police.
Sub-Inspector Shameer P and the anti-narcotics squad under Perambra DySP V.V. Latheesh quickly arrived at the scene and took Suneer into custody. It was revealed that he had been leading a luxurious lifestyle funded by drug sales.
According to locals, the accused had been supplying MDMA to schoolchildren, youth, and even girls. He had also influenced several young individuals, leading them into addiction, many of whom had to be admitted to de-addiction centers. The anti-narcotics squad had been closely monitoring Suneer for a week before finally arresting him.