Kuttiady: ബിൽഡിങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിനെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെ Kuttiady പാർക്ക് റെസിഡൻസി ഹോട്ടലിന് മുകളിലാണ് സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തിൽ മുറിയുടെ ജനവാതിലിന്റെ സ്ലൈഡ് ഡോറിന് പുറത്ത് കുടുങ്ങിയത്.
ഏറെ നേരം ശ്രമിച്ചിട്ടും അകത്തേക്ക് കടക്കാൻ സാധിക്കാതെ വന്നതോടെ ഹോട്ടലിലുള്ളവർ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സേന ഉടൻ തന്നെ സ്ഥലത്തെത്തി ലാഡർ ഉപോയഗിച്ച് യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചു
നാദാപുരം ഗ്രേഡ് അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ സജി ചാക്കോയുടെ നേതൃത്വത്തിൽ Fire & Rescue ഓഫീസർമാരായ ലിനീഷ് കുമാർ, ജ്യോതികുമാർ, അജേഷ് കെ, ആദർശ് വി.കെ, സന്തോഷ്.കെ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kuttiady: A youth who was trapped on top of a building was rescued by the Nadapuram Fire and Rescue team. The incident took place around 1 AM at the Park Residency Hotel in Kuttiady. The youth, identified as Ajith, a resident of the second floor of the hotel, accidentally got stuck outside the sliding door of his room’s balcony.
Despite multiple attempts, he was unable to re-enter the room. Realizing the situation, the hotel staff immediately informed the Nadapuram Fire and Rescue team. The team arrived at the spot promptly and used a ladder to safely bring the youth down.
The rescue operation was led by Nadapuram Grade Assistant Station Officer Saji Chacko, along with Fire & Rescue officers Lineesh Kumar, Jyothi Kumar, Ajesh K, Aadarsh V.K, and Santosh K.