Kozhikode: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഫറോക്ക് പോലീസ് അറസ്റ്റുചെയ്തു. കോട്ടയ്ക്കല്‍ സ്വദേശിയായ മുഹമ്മദ് ഷക്കീല്‍ (28), തിരൂരങ്ങാടി സ്വദേശിയായ ഹസിമുദീന്‍ (28) എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാമനാട്ടുകര ബൈപ്പാസില്‍ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.