Two youths in (Kozhikode) arrested with MDMA for sale image

വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എയുമായി കോഴിക്കോട് (Kozhikode) രണ്ട് യുവാക്കള്‍ പിടിയില്‍

hop thamarassery poster

Kozhikode: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഫറോക്ക് പോലീസ് അറസ്റ്റുചെയ്തു. കോട്ടയ്ക്കല്‍ സ്വദേശിയായ മുഹമ്മദ് ഷക്കീല്‍ (28), തിരൂരങ്ങാടി സ്വദേശിയായ ഹസിമുദീന്‍ (28) എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാമനാട്ടുകര ബൈപ്പാസില്‍ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test