Thamarassery: താമരശ്ശേരി വള്ളിയാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സ് കാറിൽ ഉരസിയതുമായുളള തർക്കം സംസാരിച്ച് പരിഹരിക്കുന്നതിനിടെ ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി. പരുക്കേറ്റ മടവൂർ ബസ്സിൻ്റെ ക്ലീനർ കൈപ്പുറംപൊയിൽ ഫാസിൽ Thamarassery താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അടിവാരം പൊട്ടിക്കൈ ഭാഗത്ത് വെച്ച് ബസ് കാറിൽ ഉരസി എന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ ബസ്സിനെ പിന്തുടർന്ന് വളളിയാട് വെച്ച് ബസ് തടഞ്ഞു നിർത്തി, തുടർന്ന് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ക്ലീനർ തടയുകയായിരുന്നെന്നും, ശേഷം പ്രശ്നം സംസാരിച്ചു തീർന്നെന്നും, അതിനു ശേഷം വളളിയാട് സ്വദേശിയായ യുവാവ് അകാരണമായി തന്നെ മർദ്ദിക്കുകയായിരുന്നെന്നും ഫാസിൽ പറഞ്ഞു