Kozhikode: മഴക്കാലത്ത് പകർച്ചപ്പനിബാധിതരുടെ എണ്ണംകൂടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിവാർഡ് തുറന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പനിരോഗികൾ വർധിച്ചതോടെ മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ നിലത്ത് പായവിരിച്ച് കിടക്കുന്ന സ്ഥിതിയായിരുന്നു. പനിവാർഡ് തുറന്നത് ഇവർക്ക് ഏറെ ആശ്വാസമേകും.
പഴയ അത്യാഹിതവിഭാഗമാണ് പനിവാർഡാക്കി മാറ്റിയത്. ഞായറാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. നാല്പതോളം കിടക്കകളാണിവിടെയുള്ളത്. വാർഡ് 30 കൂടി പനിവാർഡാക്കി മാറ്റാനാണ് തീരുമാനം.