Vadakara: കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനുസമീപം ചീരാംവീട്ടിൽ പീടിക കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇവർ Vadakara ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി മുറ്റത്ത് നിൽക്കുകയായിരുന്ന പത്മിനിയെ കുത്താനടുത്തപ്പോൾ ഇവർ കൈകൊണ്ട് തടഞ്ഞു. മകൻ സ്വരാഗും കൂടെയുണ്ടായിരുന്നു. സ്വരാഗിന്റെ ഇടപെടലാണ് കൂടുതൽ പരിക്കേൽക്കാതെ പത്മിനിയെ രക്ഷിച്ചത്. കൈയ്ക്കാണ് പരിക്കേറ്റത്.