Thamarassery: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ Thamarassery ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ അനുശോചിച്ചു.
വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കാർഷിക മേഖലയിലെ പ്രശ്നങ്ങളായിരുന്നു ഞങ്ങൾ തമ്മിലുള്ള ചർച്ചാ വിഷയം, കർഷകരുടെ പ്രശ്നങ്ങൾ കാര്യകാരണസഹിതം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ അദ്ദേഹം സ്വീകരിക്കുന്ന സമീപനം തന്നെ അൽഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ബിഷപ് പറഞ്ഞു.
ഒരു കാര്യവും നീട്ടിവെക്കാതെ ഉടൻ തന്നെ പരിഹാരം കാണുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്.
കുടുംബത്തിൻ്റേയും, പാർട്ടിയുടെയും, ജനങ്ങളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതിനൊപ്പം പ്രിയപ്പെട്ടവർക്ക് ബിഷപ്പ് അനുശോചനം രേഖപ്പെടുത്തി.