Thamarassery: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുക സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കു അറുതി വരുത്തുക എന്നീ മുദ്രാവാക്യമുയർത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി. ഐ. ടി. യു Thamarassery ഏരിയ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു.
മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ജമീല ഉൽഘാടനം ചെയ്തു. കെ. സി. ഇ. യു ഏരിയ കമ്മിറ്റി അംഗം റിൽജ. കെ അധ്യക്ഷത വഹിച്ചു. ശ്രീജ മനോജ്, നന്ദന. കെ. പി, ജിൻഷ കെ കെ, ഷിജില കെ ടി എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് കെ. വി. അജിത സ്വാഗതവും, ഷൈനി. വി നന്ദിയും പറഞ്ഞു.