Thamarassery: തച്ചംപൊയിലിൽ നിയന്ത്രണം വിട്ട കാർ ഓവുചാലിൽ പതിച്ചു. സംസ്ഥാന പാതയിൽ തച്ചംപൊയിൽ അങ്ങാടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.
കാന്തപുരം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്നും മറ്റൊരു വാഹനം കാറിനു നേരെ വന്നപ്പോൾ പെട്ടന്ന് വെട്ടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. നിയന്ത്രണം വിട്ട് കട വരാന്തയിലേക്ക് കയറിയ കാർ ഓവുചാലിൽ പിതിച്ചു. ടെലഫോൺ പോസ്റ്റിലും കാർ ഇടിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.