Colombo: 2023 ഏകദിന ലോകകപ്പിനുള്ള Indian ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ടീമില്‍ സ്ഥാനം ലഭിച്ചില്ല. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി.
ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് മൂന്ന് മാറ്റമാണ് ലോകകപ്പ് ടീമിലുള്ളത്. പേസർ പ്രസീദ് കൃഷ്ണ, തിലക് വർമ്മ എന്നിവരെ ഒഴിവാക്കി. റിസർവ് താരമായി ഉൾപ്പെടുത്തിയ സഞ്ജു സാംസണും പരിഗണിക്കപ്പെട്ടില്ല. ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പിനും സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഒഴിവാക്കപ്പെട്ടു. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മൂന്ന് സ്പിന്നർമാരും ഇടം കൈയ്യരാണെന്ന പ്രത്യേകതയും ഉണ്ട്. സ്പിൻ നിരയിൽ രവിചന്ദ്രൻ അശ്വിനും സ്ഥാനം ലഭിച്ചില്ല.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം.
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്