suspended image

മയക്കുമരുന്ന് കേസിൽ നിന്നും ഊരാൻ കൈക്കൂലി; പൊലീസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ (Vythiri)

hop thamarassery poster

Kalpetta: ഡി ജെ പാർട്ടിയിൽ ലഹരി ഉപയോ​ഗിച്ച കേസിൽ നിന്നും ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ Vythiri പൊലീസ് ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു. ഡി ജെ പാർട്ടിക്കായും വിൽപ്പനക്കായും കൊണ്ടുവന്ന എംഡിഎംഎ സൂക്ഷിച്ച സംഭവത്തിൽ ഒൻപതംഗ സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് ഹോംസ്‌റ്റേ ഉടമ.

കേസിൽ ജയൻ ഒന്നേകാൽ ലക്ഷം രൂപ ഹോംസ്‌റ്റേ ഉടമയിൽ നിന്നും കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി. കേസിൽ നിന്നും ഹോംസ്‌റ്റേ ഉടമയെ ഒഴിവാക്കാനായി ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test