Kalpetta: ഡി ജെ പാർട്ടിയിൽ ലഹരി ഉപയോഗിച്ച കേസിൽ നിന്നും ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ Vythiri പൊലീസ് ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു. ഡി ജെ പാർട്ടിക്കായും വിൽപ്പനക്കായും കൊണ്ടുവന്ന എംഡിഎംഎ സൂക്ഷിച്ച സംഭവത്തിൽ ഒൻപതംഗ സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് ഹോംസ്‌റ്റേ ഉടമ.
കേസിൽ ജയൻ ഒന്നേകാൽ ലക്ഷം രൂപ ഹോംസ്‌റ്റേ ഉടമയിൽ നിന്നും കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി. കേസിൽ നിന്നും ഹോംസ്‌റ്റേ ഉടമയെ ഒഴിവാക്കാനായി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.