Wayanad: കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ പിതാവ് കരുവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് കസ്റ്റഡിയില്‍. പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്ന് തെക്കേക്കര അമല്‍ ദാസാണ് (നന്ദു-22) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴോടെയായിയിരുന്നു
അമ്മ സരോജനിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ശിവദാസന്‍ കോടാലി കൊണ്ട് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ഫോണില്‍ ശബ്ദം കേള്‍ക്കാതായതോടെ സരോജനിയും മകള്‍ കാവ്യയും അയല്‍പക്കക്കാരെ വിളിച്ച് വിവരം പറഞ്ഞു. ഇവരെത്തി നോക്കിയപ്പോഴാണ് കട്ടിലില്‍ തല തകര്‍ന്ന് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി രക്തം പുരണ്ട നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവദാസ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി അകന്നാണ് ശിവദാസ് കഴിഞ്ഞിരുന്നത്.
സരോജനിയും മകളും കബനിഗിരിയിലെ വിട്ടീലും അച്ഛനും മകനും കതവാക്കുന്നിലെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. മകന്‍ അമ്മയും സഹോദരിയുമായി സംസാരിക്കുന്നതും ബന്ധം പുലര്‍ത്തുന്നതും ശിവദാസിന് ഇഷ്ടമായിരുന്നില്ല. ഗോവയില്‍ വീട്ടു ജോലിക്ക് നില്‍ക്കുന്ന സരോജിനി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്