Thamarassery: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സി ഒ ഡി യുടെ 36 വര്‍ഷമായി തുടരുന്ന സേവനത്തിന് South Indian Bank ന്റെ കൈത്താങ്ങ്.
വയോധികരുടെയും ഭിന്ന ശേഷിക്കാരുടെയുമിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടു വിനിയോഗിച്ച് വാങ്ങിയ കാറാണ് സി ഒ ഡി യ്ക്ക് സമ്മാനിച്ചത്.
ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ്ജ് കാറിന്റെ താക്കോല്‍ ബിഷപ്പിന് കൈമാറി. അസി. ജനറല്‍ മാനേജര്‍ ബിജോ ജെ കുര്യന്‍, ക്ലസ്റ്റര്‍ ഹെഡ് എം.പി. ആരതി, താമരശേരി ബ്രാഞ്ച് മാനേജര്‍ ഷെറിന്‍, രൂപത ചാന്‍സിലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ, രൂപത പ്രൊക്ക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാല, സി ഒ ഡി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് ചെമ്പരത്തിക്കല്‍, സി ഒ ഡി പ്രോഗ്രാം കോഡിനേറ്റര്‍ കെ.സി. ജോയി എന്നിവര്‍ പ്രംസംഗിച്ചു.