Thamarassery: ചുരത്തിൽ വീണ്ടും പിക്കപ്പ് വാൻ മറിഞ്ഞു. Thamarassery ചുരം ഒന്നാം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞു, ആളപായമില്ല. ചുരം കയറുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ അപകടങ്ങൾ ഉണ്ടായിരുന്നു.
പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ ക്രയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി, ഗതാഗത തടസ്സമില്ല.