Thamarassery: താമരശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും കളഞ്ഞു കിട്ടിയ നാലര പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി KSRTC Thamarassery ഡിപ്പോയിലെ ജീവനക്കാർ മാതൃകയായി.
ബസ് ഡ്രൈവർ വിഭാഗം ജീവനക്കാരായ എ എം റഫീഖ്, എൻ വി റഫീഖ് എന്നിവരാണ് കളഞ്ഞു കിട്ടിയ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണം കൊല്ലം ജില്ലയിലെ പാരിപ്പള്ളി സ്വദേശികളായ ദമ്പതികൾക്ക്, മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകിയത്.