Thiruvambady: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ പെൻഷനർമാരുടെ ക്ഷാമാശ്വാസം 6 ഗഡു (18 ശതമാനം) ഉടൻ അനുവദിക്കുക,
പെൻഷൻ പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, മെഡി സെപ്പ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക എന്നീ അടിയന്തര ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മുഴുവൻ ട്രഷറികൾക്ക് മുന്നിലും വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി സബ്ട്രഷറിക്ക് മുന്നിലും KSCPA തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
ഡി.സി.സി. സെക്രട്ടറി ബാബു പൈക്കാട്ടിൽ പരിപാടി ഉൽഘാടനം ചെയ്തു. KSCPA മണ്ഡലം പ്രസിഡണ്ട് ജോൺസൺ ജോർജ് പുത്തൂര് അധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി. റോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് സംസ്ഥാന സമിതിയംഗം മില്ലി മോഹൻ, കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ടോമി കൊന്നക്കൽ, സെക്രട്ടറി സുന്ദരൻ.എ. പ്രണവം, മഹിളാ വിഭാഗം കൺവീനർ ഷാലി എ ജെയിംസ്, കെ.കെ അബ്ദുൾ ബഷീർ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, കെ.മോഹൻദാസ്, കെ.പി. സാദിഖലി, അനിൽകുമാർ പൈക്കാട്ടിൽ, കെ.സി. തങ്കച്ചൻ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ജെ.സെലിമോൻ, പി.വി. ജോസഫ്, വി.എം.ഗംഗാദേവി, കെ.ജെ. തങ്കച്ചൻ, കെ.എ. ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തി.