Mukkam: നീലേശ്വരം ഗവൺമന്റ് ഹയർ സെക്കൻഡറി സ്കൂളിലെ School Social Service Scheme ഉദഘാടനം നഗരസഭ കൗൺസിലറും പി.ടി.എ പ്രസിഡണ്ടുമായ എം.കെ. യാസർ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് കെ.വി.ഉഷ അധ്യക്ഷത വഹിച്ചു. ‘സേവനം സഹജീവനം’ എന്ന വിഷയത്തിൽ എ പി മുരളീധരൻ മാസ്റ്റർ ബോധവത്കരണ ക്ലാസ് നടത്തി. എസ് എം സി ചെയർമാൻ കെ. അബ്ദുല്ലത്വീഫ്, സന്ധ്യ തോമസ്, ഷർമിള കെ.ബി. എന്നിവർ സംസാരിച്ചു.