Thamarassery: ചുരം റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം തേടിയും ചിപ്പിലിത്തോട്
തളിപ്പുഴ ബൈപാസ് നിർദ്ദേശത്തിൽ നടപടി ആവശ്യപ്പെട്ടും നാളെ തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് അടിവാരത്ത് നടത്തുന്ന ജനകീയ സംഗമം Thamarassery രൂപത ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഈ ആവശ്യമുയർത്തി നടത്തി വരുന്ന കർമ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ബഹുജന സംഗമത്തിൽ മുപ്പതിലധികം ഇതര സംഘടനാ വാളണ്ടിയർമാർ അണിനിരക്കും .ചിപ്പിലിത്തോട് നിന്നും തുടങ്ങി തുഷാരഗിരി റോഡ് വഴി മരുതിലാവ് വനാതിർത്തി മുതൽ തളിപ്പുഴയിലേക്കോ, ഇവിടെ നിന്നും രണ്ടര കിലോമീറ്റർ തുരങ്ക പാതയായി ലക്കിടിയിലേക്കോ കുറഞ്ഞ ദൂരത്തിലും ചെറിയ ബജറ്റിലും സാധിക്കുന്നതാണ് ഈ ബൈപാസ്.
ഇത് സംബന്ധിച്ച് Thamarassery വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ ചെയർമാൻ വി.കെ ഹുസൈൻ കുട്ടി അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, അമീർ മുഹമ്മദ് ഷാജി, റജി ജോസഫ്, ബിജു താന്നിക്കാക്കുഴി, വി.കെ മൊയ്‌ദു മുട്ടായി, പി.കെ സുകുമാരൻ, പി.ടി ബാപ്പു, വി.കെ അഷ്‌റഫ്, എം.വൈ മുഹമ്മദ് റാശി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അലക്സ് തോമസ് ചെമ്പകശ്ശേരി സംസാരിച്ചു.