Kozhikode ജില്ലാ ജൂനിയർ ആൻഡ് സീനിയർ മീറ്റിൽ പുല്ലൂരാം പാറ മലബാർ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി
Pulloorampara: Kozhikode ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിനാലൂരിൽ ഉഷാ സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ വച്ച് നടന്ന Kozhikode ജില്ലാ ജൂനിയർ ആൻഡ് സീനിയർ മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ 259.5 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി. 164 പോയിന്റുകൾ നേടി ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ രണ്ടാം സ്ഥാനത്തും അപ്പക്സ് ഇംഗ്ലീഷ്മീഡി 109.5 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി
അംഗൻവാടി കുട്ടികൾക്ക് Bag വിതരണം ചെയ്തു
Kodanchery: ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ISA ആയ കോട്ടൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗൻവാടി കുട്ടികൾക്ക് Bag വിതരണം ചെയ്തു. 33 അംഗൻവാടി കളിലേ 340 കുട്ടികൾക്കാണ് ബാഗ് നൽകിയത്. കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സിബി ചിരണ്ടായത്ത്, വികസന കാര്യ ചെയർമാൻ […]
Omassery, വിദ്യാർത്ഥികളെ അനുമോദിച്ചു.
Omassery: ഓമശ്ശേരി പഞ്ചായത്തിലെ 19 ആം വാർഡ് പുറായിൽ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് സംസഥാന തല നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സഹൽ സിയേയും മുഹമ്മദ് നാഫിയേയും മെമൊന്റോ നൽകി ആദരിച്ചു. വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് സി.പി.ഉണ്ണിമോയി അധ്യക്ഷനായിരുന്നു . അനുമോദന ചടങ്ങ് Koduvally മണ്ഡലം യൂത്ത് ലീഗിന്റെ ജന: സെക്രടറി എം. നസീഫ് ഉദ്ഘാടനം ചെയ്തു. പുതു തലമുറക്ക് ദിശാ ബോധം നൽകാൻ ലീഗ് തയ്യാറാവുകയും […]
Kozhikode, യുവാവിന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും
Kozhikode: യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. Kozhikode തോട്ടു മുക്കം പനം പ്ലാവില്‍ പുളിക്കയില്‍ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അരീക്കോട് പൊലീസാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ തീരുമാനം എടുത്തത്. നാളെ രാവിലെ 11 മണിയോടെ സെമിത്തേരിയില്‍ വെച്ച് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം. ഇതിന് കഴഞ്ഞില്ലെങ്കില്‍ മൃതദേഹം Kozhikode […]
Thamarassery, ചുരം ബൈപാസ്: ജനകീയ സംഗമം നാളെ അടിവാരത്ത്
Thamarassery: ചുരം റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം തേടിയും ചിപ്പിലിത്തോട് തളിപ്പുഴ ബൈപാസ് നിർദ്ദേശത്തിൽ നടപടി ആവശ്യപ്പെട്ടും നാളെ തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് അടിവാരത്ത് നടത്തുന്ന ജനകീയ സംഗമം Thamarassery രൂപത ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഈ ആവശ്യമുയർത്തി നടത്തി വരുന്ന കർമ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ബഹുജന സംഗമത്തിൽ മുപ്പതിലധികം ഇതര സംഘടനാ വാളണ്ടിയർമാർ അണിനിരക്കും .ചിപ്പിലിത്തോട് നിന്നും തുടങ്ങി തുഷാരഗിരി റോഡ് വഴി മരുതിലാവ് […]
Kodanchery, ചെറു ധാന്യ കൃഷി ക്ലസ്റ്റർ തല ഉദ്ഘാടനം നടത്തി
Kodanchery: വേളംങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്തർ ദേശീയ ചെറു ധാന്യ വർഷത്തോടനുബന്ധിച്ച് സ്റ്റേറ്റ് എൻ.എസ്.എസ് സെൽ നിർദ്ദേശിച്ച പദ്ധതിയായ ശ്രീ അന്നപോഷൺ മാഹിൻ്റെ തിരുവമ്പാടി ക്ലസ്റ്റർ തല ഉദ്ഘാടനം തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് T നിർവ്വഹിച്ചു. ചെറു ധാന്യങ്ങളായ മണിച്ചോളം, ഉഴുന്ന്, ചെറു പയർ, വൻ പയർ എന്നിവ സ്ക്കൂളിൻ്റെ പോളി ഹൗസിൽ നിലമൊരുക്കി വിതച്ചു കൊണ്ടാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. സ്ക്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, സിസ്റ്റർ സുധർമ്മ , […]
Thiruvambady, പുല്ലൂരാംപാറ, തൃക്കണശ്ശേരി ത്രേസ്യാമ്മ നിര്യാതയായി
Thiruvambady: പുല്ലൂരാംപാറ, പരേതനായ തൃക്കണശ്ശേരി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. കൂടരഞ്ഞി തത്തനാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ബീന ആനക്കാംപൊയിൽ, മിനി മണിപ്പൂർ , ബിജി (തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരി). മരുമക്കൾ: ജോസുകുട്ടി കൊച്ചുപാറക്കൽ, ഡോ: അമർ സോറം മണിപ്പൂർ, ബെന്നി കട്ടക്കൽ.
സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി; സമിതി രൂപീകരിക്കാനുള്ള നീക്കം പുന:പരിശോധിക്കണം: KPSTA
Thamarassery: സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര വിഹിതം ലഭിക്കുന്നതിന് കാല താമസം നേരിടുന്നത് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ക്കും പ്രധാനാധ്യാപകര്‍ക്കും പി.ടി.എക്കും നാട്ടുകാര്‍ക്കും അധിക ബാധ്യത നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ പുന:പ്പരിശോധിക്കണമെന്ന് KPSTA താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാവുന്ന സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ തോറും ഉച്ച ഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്‌കൂള്‍ ഉച്ച […]
സൈനബ കൊലക്കേസ്; Mobile Phone കള്‍ ഗൂഡല്ലൂരില്‍ നിന്ന് കണ്ടെത്തി
Kozhikode: നാടുകാണി ചുരത്തില്‍ കൊല്ലപ്പെട്ട സൈനബയുടെ രണ്ട് Mobile Phone കളും ബാങ്ക് പാസ് ബുക്കുകളും ഗൂഡല്ലൂരില്‍നിന്ന് കണ്ടെത്തി. കസബ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള്‍ താമസിച്ച ഗൂഡല്ലൂരിലെ ടൂറിസ്റ്റ് ഹോമിന്റെ മുകളില്‍ മാലിന്യം കൂട്ടിയിടുന്ന ഭാഗത്തു നിന്ന് ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയത്. ഈ ബാഗില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും പാസ് ബുക്കുകളും ലഭിച്ചത്. കൊലയ്ക്കു ശേഷം പ്രതികള്‍ ബാഗടക്കം ഉപേക്ഷിക്കുകയായിരുന്നു. സ്വര്‍ണം തട്ടിയെടുത്തെന്ന് പ്രതികള്‍ പറഞ്ഞ ഗൂഡല്ലൂരിലെ സംഘത്തെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച […]
Mukkam, പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്
കോഴിക്കോട്: Mukkam മാങ്ങാ പൊയില്‍ പെട്രോള്‍ പമ്പില്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്. സമാന രീതിയില്‍ തമിഴ്നാട്ടിലെ മേട്ടു പാളയത്തും കവര്‍ച്ച നടന്നിട്ടുണ്ട്. ഈ സംഭവം കൂടി പരിശോധിച്ചാണ് Mukkam പൊലീസ് കേസ് അന്വേഷിക്കുന്നത്. പെട്രോളടിക്കാനെന്ന വ്യാജേന കാറിൽ എത്തിയവരായിരുന്നു കവർച്ച നടത്തിയത്. പെട്രോളടിച്ച് പണം വാങ്ങാനുളള ശ്രമത്തിനിടെ ജീവനക്കാരൻ സുരേഷ് ബാബുവിന്‍റെ മുഖത്തേക്ക് ഒരാൾ മുളക് പൊടിയെറിഞ്ഞു. നിമിഷങ്ങൾക്കകം മറ്റൊരാൾ ഉടുത്ത മുണ്ടുരിഞ്ഞ് സുരേഷ് ബാബുവിനെ വരിഞ്ഞു മുറുക്കി […]
Wayanad, വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
Wayanad: പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലിയില്‍ ഭാര്യയെ വിറകു കമ്പ് കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുറത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. ശനിയാഴ്ച രാവിലെ Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മുള്ളന്‍ കൊല്ലി പഞ്ചായത്തിലെ ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അമ്മിണിയുടെ […]