Wayanad, husband arrested in case of killing housewife by head image

Wayanad, വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

HOP UAE VISA FROM 7300 INR - BANNER
Wayanad: പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലിയില്‍ ഭാര്യയെ വിറകു കമ്പ് കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുറത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. ശനിയാഴ്ച രാവിലെ Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

മുള്ളന്‍ കൊല്ലി പഞ്ചായത്തിലെ ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അമ്മിണിയുടെ ഭര്‍ത്താവ് ബാബു (58) വിന്റെ അറസ്റ്റ് ശനിയാഴ്ച വൈകിട്ടോടെയാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ വഴക്കായിരുന്നു. വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നെങ്കിലും, അമ്മിണിയും ബാബുവും സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാല്‍ സമീപ വാസികളാരും ഇത് കാര്യമാക്കിയിരുന്നില്ല.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA