distributed bags to Anganwadi children image_cleanup

അംഗൻവാടി കുട്ടികൾക്ക് Bag വിതരണം ചെയ്തു

HOP UAE VISA FROM 7300 INR - BANNER

Kodanchery: ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ISA ആയ കോട്ടൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗൻവാടി കുട്ടികൾക്ക് Bag വിതരണം ചെയ്തു.

33 അംഗൻവാടി കളിലേ 340 കുട്ടികൾക്കാണ് ബാഗ് നൽകിയത്. കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ, ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്‌തു.

യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സിബി ചിരണ്ടായത്ത്, വികസന കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർമാൻ റിയനസ് സുബൈർ, ISA ചെയർമാൻ മോഹനൻ കോട്ടൂർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സീനത്ത്, ICDS സൂപ്രവൈസർ ഉദയ ജോയ്, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ മാസ്റ്റർ, ബിന്ദു ജോർജ്ജ്, റോസിലി മാത്യു, വനജ വിജയൻ, ജല ജീവൻ മിഷൻ കോഡിനേറ്റർ പി ബാബു പട്ടരാട്ട്, എന്നിവർ സംസാരിച്ചു.

 
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA