Omassery: ഓമശ്ശേരി പഞ്ചായത്തിലെ 19 ആം വാർഡ് പുറായിൽ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് സംസഥാന തല നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സഹൽ സിയേയും മുഹമ്മദ് നാഫിയേയും മെമൊന്റോ നൽകി ആദരിച്ചു.
വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് സി.പി.ഉണ്ണിമോയി അധ്യക്ഷനായിരുന്നു . അനുമോദന ചടങ്ങ് Koduvally മണ്ഡലം യൂത്ത് ലീഗിന്റെ ജന: സെക്രടറി എം. നസീഫ് ഉദ്ഘാടനം ചെയ്തു. പുതു തലമുറക്ക് ദിശാ ബോധം നൽകാൻ ലീഗ് തയ്യാറാവുകയും കുട്ടികളെ പഠനത്തോടൊപ്പം കായികമായി പരിശീലിപ്പിച്ച് ഉന്നതങ്ങളിൽ എത്താൻ വേണ്ടി സഹായിക്കുകയും ഇത്തരം അനുമോദന ചടങ്ങുകൾ കാണുമ്പോൾ ഒരോ കുട്ടികൾക്കും സ്വന്തമായി തന്നെ അംഗീകാരം നേടിയെടുക്കാനുളള താല്പര്യം ഉണ്ടായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് പി.പി. കുഞ്ഞമ്മദ് ( ഓമശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ) ജാഫർ പളളി കണ്ടി, ഒന്നാം വാർഡ് ലീഗ് ട്രഷറർ ) സത്താർ പുറായിൽ, (യൂത്ത് ലീഗ് വാർഡ് പ്രസിഡണ്ട് ) ജമാൽ മാസ്റ്റർ ഷരീഫ്. പി.കെ. (പ്രവാസി ലീഗ് ഓമശ്ശേരി പഞ്ചായത്ത് ട്രഷറർ ) അൻവർ പി.കെ. അഷ്റഫ്. സി.പി ഫൈസൽ എ.കെ. എന്നിവർ സംസാരിച്ചു. മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എം.എസ്. എഫ്, പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. പുറായിൽ പ്രദേശത്ത് നിന്ന് ഈ അടുത്ത് മരണപ്പെട്ട പി.പി.മാമുവിനെയും അസീസ് ചിറക്കലിനേയും യോഗം അനുസ്മരിച്ചു.
വാർഡ് മുസ്ലീം ലീഗ് സെക്രട്ടറി പി.പി. ജുബൈർ സ്വാഗതവും ട്രഷറർ കെ.വി. യൂസഫ് നന്ദിയും പറഞ്ഞു