Thamarassery, woman dies after car falls into Koka at pass; Eight people were injured image

Thamarassery, ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; എട്ടു പേർക്ക് പരുക്ക്

hop thamarassery poster

Thamarassery: താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ഉംറക്കു പോകുന്ന കുടുംബാംഗത്തെ യാത്രയാക്കി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ മുട്ടിൽ പരിയാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിയാരം ഉപ്പൂത്തിയിൽ കെ.പി റഷീദ (38) യാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്.

പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ഗുരുതരമായ പരുക്കേറ്റ റിയ(18), കാർ ഡ്രൈവർ ഷൈജൽ(23), ആസ്യ(42) എന്നിവരെ Kozhikode മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദ് ഷിഫിൻ സച്ചു (8), മുഹമ്മദ് ഷാൻ (14), അസ്‌ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരെ Engapuzha മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

ഇന്നലെ ബുധനാഴ്ച രാത്രി 9.30-ഓടെ വയനാട് ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്.  കാറിന് മുകളിൽ പന മറിഞ്ഞു വീണതും കനത്ത മഴയും ഇരുട്ടും രക്ഷാ പ്രവർത്തനം ദുഷ്‌കരമാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിന്റെ ഡോറുകൾ തുറക്കാനാവാത്തതിനാൽ മുക്കത്ത് നിന്നും കൽപ്പറ്റയിൽ നിന്നുമുള്ള അഗ്‌നി ശമന സേനയുടെ യൂണിറ്റുകളെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പോലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും ഉടനെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test