Kunnamangalam: പെരുവഴിക്കടവ് ചെറു കുളത്തൂരിന് സമീപം എസ് വളവിൽ ഉണ്ടോടിപ്പാടത്ത് സാമൂഹിക വിരുദ്ധർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു.
വിനോദ് കളത്തിങ്ങലിന്റെ മൂന്നു മാസം പ്രായമായ 380 ഓളം വാഴ തൈകളാണ് പൂർണമായി വെട്ടി നശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ 10 സെന്റിൽ ഉണ്ടായിരുന്ന നെല്ലും പിഴുതെറിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് വിനോദ് സംഭവം കാണുന്നത്. 1,60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വിനോദ് പറഞ്ഞു. തൊട്ടടുത്ത് കൃഷിയിടങ്ങൾ ഉണ്ടെങ്കിലും അവിടെയൊന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. പരമ്പരാഗതമായി കൃഷിക്കാരനായ ഇദ്ദേഹത്തിന്റെ തോട്ടം നശിപ്പിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.
പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് പാലാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്നിവരും Kunnamangalam ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.സി. പ്രീതി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിവാനന്ദൻ, സുരേഷ് ബാബു എന്നിവരും കൃഷി ഭവൻ അധികൃതരും സ്ഥലം സന്ദർശിച്ചു. Kunnamangalam പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസ് സന്ദർശിച്ചു.