Koduvally: വാഹനപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി മരിച്ചു. ചികിത്സയിലായിരുന്ന വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയിൽ അർഷിദയാണു (23) മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. അർഷിദയും ഒരു ബന്ധവും സഞ്ചരിച്ച സ്‌കൂട്ടറിൽ ഒരു കാർ ഇടിക്കുകയായിരുന്നു. ഏഴു മാസം മുൻപാണ് അർഷിദയുടെ വിവാഹം നടന്നത്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ജീൻസാണ് ഭർത്താവ്.
പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വാവാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും. മാതാ പിതാക്കൾ: നാസർ, ഫാഹിസ. സഹോദരങ്ങൾ: ആശീഖ്, അൻഷദ്, ആയിശ ഹിബ.