Vythiri: KSRTC ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. ദേശീയ പാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരം കുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു.
3.45 ന് ബത്തേരിയില്‍ നിന്നും പുറപ്പെട്ട ബസ് വൈകിട്ട് 5 മണിയോടെയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.