Kozhikode: പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ ഗർഭിണിയാക്കിയ കേസിൽ യുവാവ് റിമാൻഡിൽ. പാലത്ത് പുതുക്കുടി അമീർ അലിയെയാണ് (20) കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുടുംബവുമായി മുമ്പുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ സ്നേഹം നടിച്ചാണ് പ്രതി പീഡിപ്പിച്ചത്. മയക്കു മരുന്നുപയോഗത്തിനിടെ അമീർ അലി മുമ്പ് പൊലീസ് പിടിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.