Wayanad: മുള്ളൻ കൊല്ലി പഞ്ചായത്തിലെ മരക്കടവ് 60 കവലയിലെ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തു നിന്ന് കാണാതായ യുവാവിന്റേതാണോ മൃതദേഹമെന്ന് സംശയം. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.