Kodanchery: മർകസ് നോളജ് സിറ്റി ഗ്രാമ വികസന പദ്ധതിയുടെ യും എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെയും ഭാഗമായി നാലാമത്തെ ദാറുൽ ഖൈർ കോടഞ്ചേരി പാലക്കലിൽ സമർപ്പിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളഡ്ജ് സിറ്റി ഡയരക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ ഡോക്ടർ തൻവീർ ഉമർ, യൂസുഫ് നൂറാനി, മൂസ തേക്കിൽ, സലാം സുബ്ഹാനി, അബ്ബാസ് ഹാജി, മുനീർ എന്നിവർ സംബന്ധിച്ചു.