Kochi: നടിയും എയര്‍ ഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് Mukkam സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി.