Vadakara, judgment to pay compensation in case of death of lawyer after being hit by bike image

Vadakara, ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ നഷ്ട പരിഹാരം നൽകാൻ വിധി

hop thamarassery poster

Vadakara: ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ വാഹനമോടിച്ച യുവാവ് 71,49,400 രൂപ 9 ശതമാനം പലിശ സഹിതം നൽകാൻ കോടതി വിധി. വടകര ബാറിലെ അഭിഭാഷകൻ മണിയൂർ മന്തരത്തൂർ ശ്രീഹരിയിൽ കുന്നാര പൊയിൽ മീത്തൽ കെ.എം പ്രേമൻ (42) ബൈക്കിടിച്ച് മരിച്ച കേസിൽ വടകര എം.എ.സി.ടി ജഡ്ജ് കെ രാമ കൃഷ്ണന്റേതാണ് വിധി.
മണിയൂർ മുതുവന വാഴയിൽ വി ശ്രീരൂപാണ് നഷ്ട പരിഹാരം നൽകേണ്ടത്. നോട്ടറി പബ്ലിക് ആൻഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജംഗ്ഷനിൽ വച്ച് 2020 ജനുവരി 22-നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ബൈക്കിടിച്ചത്. കേസിൽ ആകെ 86,49,400 രൂപ നഷ്ട പരിഹാരം നൽകാനാണ് വിധി. പ്രേമൻ സഞ്ചരിച്ച സ്‌കൂട്ടറിന് ആർ.സി ഉടമക്കുള്ള ഇൻഷൂറൻസ് ഉള്ളതിനാൽ വിധി സംഖ്യയിൽ 15 ലക്ഷം രൂപ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. സുബിൻ രാജ്, അഡ്വ. സി.ഒ രഞ്ജിത്ത് എന്നിവർ ഹാജരായി.

i phone xs 2

test