Thamarassery: കൊടുവള്ളി മണ്ഡലം ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച രീതിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന പ്രശസ്തനായ മിമിക്രി കലാകാരന്‍ ഫ്ലവവേഴ്സ് ടിവി കോമഡി ഉത്സവ് ഫെയിം ഹസീബ് പൂനൂരും മലബാറിലെ സാധാരണ ജനങ്ങൾക്കിടയിൽ തരംഗം തരംഗമായ ജാനു ഏടത്തിയും കേളപ്പേട്ടനും താമരശ്ശേരിയിലെ ഗ്രാന്റ് വില്ലേജ് ഫെസ്റ്റിവീയത്തിൽ പരിപാടി അവതരിപ്പിക്കുന്നു.
ഞായറാഴ്ച വെകുന്നേരം 6.30ന് താമരശ്ശേരി കാരാടി ജിയുപിഎസ് സ്കൂള്‍ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിലെല്ലാം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണി നിരക്കുന്ന വിവിധ ഇനം പരിപാടികളും രുചിവൈവിധ്യങ്ങളാൽ സമ്പന്നമായ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലും ഒരുപാട് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കുന്ന ജോബ് ഫെസ്റ്റും വിദ്യാർഥികൾക്കായി എജ്യു ഫെസ്റ്റും താമരശ്ശേരിയിൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.