Thamarassery: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കോരങ്ങാട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട രണ്ടു കാറുകളും, സ്കൂട്ടറും തകർത്തു.
ബാലുശ്ശേരി ഭാഗത്തു നിന്നും Thamarassery ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ വശത്ത് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചത്. കാറോടിച്ചിരുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശി സുരേഷ് ബാബുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം