Adivaram: പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച അടിവാരം കമ്പിയേലുമ്മൽ ക്രസന്റ് റോഡ് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ മെമ്പർ മുത്തു അബ്ദുൽ സലാം, ഏ.കെ അഹമ്മദ് കുട്ടി ഹാജി, കെ.സി ഹംസ, കണലാട് മജീദ് ഹാജി, വളപ്പിൽ മൊയ്തീൻ, എ.എം മുഹമ്മദ് കോയ, സലിം മറ്റത്തിൽ, ഷമീർ വളപ്പിൽ, സലാം കല്ലുദുമ്പിൽ, ടി.ഡി അബദുറഹിമാൻ, നവാസ് മാനു, നാസർ പട്ടത്തിൽ, സിദ്ധീഖ് എരഞ്ഞോണ, മുഹമ്മദ് കുട്ടി വെല്ലൻ, സലാം പുറായിൽ, സലാം മണ്ണേൻ കുഴി, ആഷിഖ്, കരിം, മൂസ പാട്ടത്തിൽ, എം.എം അൻഷാദ്, സഫ്വാൻ കല്ലുടുമ്പിൽ, വി.സി ഇബ്രാഹിം, അബ്ദു മുക്കോടൻ, ആർ. സി അബു എന്നിവർ പങ്കെടുത്തു.