Thamarassery: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കൾ പരാതി നൽകിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.