Wayanad: വയനാട് വെണ്ണിയോട് ഒമ്പതാംക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കോട്ടത്തറ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയെയാണ് വീടിനടുത്തുവച്ച് കാട്ടുപന്നി ആക്രമിച്ചത്.ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. മദ്രസയിൽ നിന്ന് മടങ്ങിവരുന്ന വഴി വീടിനു സമീപമുള്ള വാഴത്തോട്ടത്തിൽ നിന്ന് പന്നി കുട്ടിയുടെ നേരെ പാഞ്ഞെത്തുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ കുട്ടിയെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രദേശത്ത് നേരത്തെയും കാട്ടുപന്നി എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാട്ടുപന്നി ഒരു വാഹനം മറിച്ചിട്ട് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു
