fbpx
A bomb was fired at the house in Kuttyadi Vanimel image

കുറ്റ്യാടി (Kuttiadi) വാണിമേൽ വീടിന് നേരെ ബോംബേറ്

hop holiday 1st banner

Nadapuram: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ Kuttiadi വാണിമേൽ പരപ്പുപാറയിൽ വീടിന് നേരെ ബോംബേറ്. ഭൂമി വാതുക്കലിലെ വ്യാപാരി പരപ്പു പാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന്റ മുൻ ഭാഗത്തെ ചുമരിൽ തട്ടി ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയുണ്ടായി. നാടൻ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.

ചാക്ക് നൂലിന്റെയും കടലാസിന്റെയും അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. ഉഗ്രസ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. വളയം സിഐ ജെ ആർ രജ്ജിത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

വീട്ടുകാരിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. സമാധാനാന്തരീക്ഷം നില നിൽക്കുന്ന വാണിമേലിൽ ക്രമസമാധാനം തകർക്കാൻ വിത്തുപാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും വിവിധ രാഷ്ട്രീയ കക്ഷികളും ജാഗ്രത പാലിക്കണമെന്നും ക്രിമിനലുകളെ ഉടൻ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും സിപിഎമ്മും ലീഗും ആവശ്യപ്പെട്ടു.

weddingvia 1st banner