Puthuppady: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് നാലു പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. Thamarassery ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം.