Engapuzha image

കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു (Engapuzha)

hop thamarassery poster
Engapuzha: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. Engapuzha കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) മരണപ്പെട്ടത്.
കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ഇന്നലെയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. കെ എം സി ടി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്.
മാതാവ്: പരേതയായ കാർത്ത്യായനി. ഭാര്യ: ശ്രീജയ. മകൻ: അർജുൻ. സഹോദരങ്ങൾ: സുജാത, സതി, സഹദേവൻ, ശിവരാമൻ. സംസ്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
 
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test