Kozhikode, സ്‌കൂട്ടറോടിച്ച് കുട്ടി നഗരത്തിൽ; ആർ.സി ഓണറായ ബന്ധുവിനെതിരെ കേസ്.

HOP UAE VISA FROM 7300 INR - BANNER

Kozhikode: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത ബന്ധുവും വാഹനത്തിന്റെ ആർ.സി ഓണറുമായ വീട്ടമ്മക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് കേസെടുത്തു. ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക പെട്രോളിങ്ങിനിടയിലാണ് മാനാഞ്ചിറ ബിഇഎം സ്‌കൂളിനടുത്ത് വെച്ച് കുട്ടി വാഹനം ഓടിച്ച് വരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ പൊലീസ് കൈകാണിച്ച് നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലായത്.

സിറ്റി ട്രാഫിക് എസ്‌ഐ അജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഷ്‌റഫ് സിഎം, സനൽ എംവി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഇൻസ്‌പെക്ടർ റിയാസിന്റെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test