ചുരത്തില്‍ മരം കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് കൂടത്തായി സ്വദേശിക്ക് പരിക്ക് .
Thamarassery: ചുരത്തില്‍ ലോറി അപകടത്തില്‍പെട്ടു. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ക്ലീനര്‍ കൂടത്തായി പൂവോട്ടില്‍ സലീമിന് അപകടത്തില്‍ കൈയുടെ എല്ല് പൊട്ടി. ഡ്രൈര്‍ കൂടത്തായി പൂവോട്ടില്‍ ഷാഹിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.
വണ്‍വെ അടിസ്ഥാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നത്. ജെ സി ബി എത്തിച്ച് മരം മാറ്റി കയറ്റിയിട്ടുണ്ട്.
ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്